കോട്ടയം : ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവരാത്രി ദിനമായ നാളെ രാവിലെ 8.30 ന് ശിവഗിരിയിൽ നിന്ന് അരുവിപ്പുറത്തേയ്ക്ക് ശ്രീനാരായണ ശൈവസങ്കേത യാത്ര നടത്തും. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീകപാലേശ്വര ക്ഷേത്രം കായിക്കര , ശ്രീ ജ്ഞാനേശ്വര ക്ഷേത്രം അഞ്ചുതെങ്ങ്, ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം കടയ്ക്കാവൂർ , ശ്രീദേവേശ്വര ക്ഷേത്രം വക്കം, ശ്രീ കാളകണ്‌ഠേശ്വര ക്ഷേത്രം മുരുക്കുമ്പഴ ,ശ്രീ കോലത്തു കര ക്ഷേത്രം കുളത്തൂർ, ശ്രീ പ്ലാവഴിക ദേവീക്ഷേത്രം വർക്കല, ശ്രീമണ്ണന്തല ദേവീക്ഷേത്രം തിരുവനന്തപുരം, ശ്രീ ഏറത്ത് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം കായിക്കര , ശ്രീ പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം വക്കം, ശ്രീ വേലായുധൻ നട വക്കം, ശ്രീ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങൾ സന്ദർശിച്ച് ചെമ്പഴന്തി വഴി അരുവിപ്പുറം ക്ഷേത്രത്തിൽ എത്തിച്ചേരും. ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യാത്രാ സംഘത്തിന്റെ വാഹനങ്ങൾ രാവിലെ 3.15 ന് കോട്ടയത്ത് നിന്ന് പുറപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ് സോഫീവാസുദേവൻ, സെക്രട്ടറി വി.വി.ബിജു വാസ്, ഓർഗനൈസർ ബിജു പഴുമല, ജയശ്രീ സുരേഷ് എന്നിവർ അറിയിച്ചു.