vanitah

കോട്ടയം: വനിതാ ദിനത്തിന്റെ ഭാഗമായി ബെഫി വനിത സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബാങ്കിംഗ് മേഖലയിലെ വനിതാ ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കേരള ബാങ്ക്, കോട്ടയം റീജിയണൽ ഓഫീസ് ഹാളിൽ നടക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ ഉദ്ഘാടനം ചെയ്യും. കുടമാളൂർ സ്‌കൂൾ ഒഫ് ടീച്ചേഴ്സിലെ

അസോസിയേറ്റ് പ്രൊഫ.ആശ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രിയിൽ അവശത അനുഭവിക്കുന്ന കുട്ടിക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് വി.പി.ശ്രീരാമൻ അറിയിച്ചു.