
കോട്ടയം: പാർട്ടിക്കുള്ളിലെ കാലുവാരലാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിക്ക് കാരണമെന്ന പത്മജ വേണുഗോപാലിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നൂറ്റൊന്ന് ശതമാനം പരിഗണന ചില ഭാഗ്യശാലികൾക്ക് കിട്ടിയേക്കാം. ചിലർ മാറി നിൽക്കേണ്ടി വരും. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതൊക്കെ സ്വാഭാവികമാണെങ്കിലും പാർട്ടിയാണ് വലുതെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.