kk-renjith

വൈക്കം: അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂൾ വാർഷിക ആഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കലാ ദീപ പ്രകാശനം സീരിയൽ സിനിമ താരം ബിനീഷ് ബാസ്​റ്റിനും സംഗീത പ്രതിഭ സൗമ്യ നിതേഷുംചേർന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനന്ദവല്ലി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ഓഫീസർ പ്രീത രാമചന്ദ്രൻ എൽ. എസ്എസ്, യു എസ് എസ് നേടിയ കുട്ടികളെ അനുമോദിച്ചു. സ്‌കൂൾ ഹെഡ്മാസ്​റ്റർ ഇ .ആർ നടേശൻ, ടി.പ്രസാദ്, എ. പി.നന്ദകുമാർ, അക്കരപ്പാടം ശശി ,പി .ഡി.സാബു , നീരജ വിപിൻ , സബീന .എ .അലി തുടങ്ങിയവർ പ്രസംഗിച്ചു.