മുണ്ടക്കയം: പെൻഷൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ മുണ്ടക്കയം സബ് ട്രഷറി ധർണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.സലിം മുഖ്യപ്രഭാഷണം നടത്തി. ലീലാമ്മ ജിമ്മി, സുജാ രമണൻ, ഫിലോമിന ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.