
വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ്അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം വനിതാ ഫോറം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിന ആഘോഷം നടത്തി.
കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം ഗിരിജാ ജോജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൽ സരസ്വതിയമ്മ അദ്ധ്യക്ഷത വഹിച്ചു. റിട്ട.റീജിയണൽ കേന്ദ്ര തൊഴിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ടി.കെ ലിസ്സി മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം സെക്രട്ടറി തങ്കമ്മ ഭാസ്‌ക്കരൻ, സംസ്ഥാന കമ്മിറ്റി അംഗം ലീല അക്കരപ്പാടം, സിന്ധു സജീവൻ, ജമീല പ്രദീപ്, നിർമ്മല ദാസ് എന്നിവർ പ്രസംഗിച്ചു.