
വൈക്കം : ടി.വി പുരം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ പുതിയതായി ആരംഭിക്കുന്ന സ്മാർട്ട് കൃഷിഭവന്റെ നിർമ്മാണോദ്ഘാടനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ആർ.എൽ.ഡി.എഫ് 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കർഷകർക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ വേഗവും കാര്യക്ഷമതയും ഉറപ്പാക്കാനാണ് സ്മാർട്ട് കൃഷിഭവൻ ലക്ഷ്യംവയ്ക്കുന്നത്. പ്ലാന്റ് ഹെൽത്ത് ക്ലിനിക്, പരിശീലന കേന്ദ്രം, സെമിനാർ ഹാൾ എന്നിവയാണ് ഉൾപ്പെടുന്നത്.