moi

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചു. ജമ്മു കാശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി ദർശൻ അടക്കം 6400 കോടി രൂപയുടെ 53 പദ്ധതികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് കുമരകം ടൂറിസം പദ്ധതിയും രാജ്യത്തിനു സമർപ്പിച്ചത്. മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയായി. തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ തുടങ്ങിയവർ സംസാരിച്ചു.