കോട്ടയം : കേരള ലായേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ നാളെ കോട്ടയത്ത് കെ.എം.മാണി ഹാളിൽ നടക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോൺ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി , എം.എൽ.എമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നിയമങ്ങളും സോഷ്യൽ മീഡിയയും എന്ന വിഷയത്തിൽ അഡ്വ.സി.എസ്.അജയൻ ക്ലാസെടുക്കും.