കോട്ടയം: ശ്രീനാരായണ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം 11ന് എസ്.എൻവി സദനം ശ്രീചിത്തിര തിരുനാൾ ഹാളിൽ നടക്കും. സംസ്കൃത സർവകലാശാല റിട്ടയേർഡ് പ്രൊഫ.ഡോ.വി.ആശാലത ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് അഡ്വ.സി.ജി സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. ശ്രീല അനിൽ, മീരാ ബാലു എന്നിവരെ ആദരിക്കും. സരോജിനി സുകുമാരൻ, എ.കെ.ജാനകി ടീച്ചർ, രമണി കുട്ടപ്പൻ, രാജമ്മശിവൻ, ഡോ.ഗീത പ്രദീപ്, അമ്മാൾ സാജുലാൽ, സമാജം സെക്രട്ടറി കെ.എം ശോഭനാമ്മ, പി.എൻ.ലളിതാംബിക എന്നിവർ പ്രസംഗിക്കും.