vishnu-t

ചങ്ങനാശ്ശേരി : മണർകാട് സ്വദേശിയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മങ്ങാട് താവിട്ടുമുക്ക് ഭാഗത്ത് തടത്തിൽവിള വീട്ടിൽ വിഷ്ണു (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ മണർകാട് കാവുംപടി ഭാഗത്തുള്ള ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന മാലം സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. വാഹന പരിശോധനയ്ക്കിടയിൽ കൊല്ലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. മണർകാട്, തിരുവല്ല, കിളിമാനൂർ സ്റ്റേഷനുകളിലെ വാഹന മോഷണ കേസുകളിലെ പ്രതിയാണിയാൾ. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ മാരായ അജി പി.എം, രാജ്‌മോഹൻ.എസ്, സി.പി.ഒമാരായ രഞ്ജിത്ത് ആർ, ബോബി പി ജേക്കബ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.