കോട്ടയം: വന്യജീവി ആക്രമണ വിഷയത്തിൽ സംസ്ഥാന സർക്കാർ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന മാതൃക കേരളം സ്വീകരിക്കണം. കാട്ടനകൾ സഞ്ചരിക്കുന്ന ആനത്താരകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. വെള്ളവും ഭക്ഷണവും വനത്തിനുള്ളിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തുന്നവർക്ക് പൊലീസിന്റെ ആക്രമണവും ഒരേ സമയം നേരിടേണ്ടി വരുന്ന ഗതികേടാണ് ഉള്ളതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.