qurai

കോട്ടയം : നികുതി വെട്ടിച്ച് ക്വാറി ഉത്പന്നങ്ങൾ കടത്തിയ വാഹനങ്ങൾ വിജിലൻസ് പരിശോധനയിൽ കുടുങ്ങി. ജില്ലയിലെ നാലിടങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ വാഹനങ്ങളിൽനിന്നായി 9,67,240 രൂപ പിഴ ഈടാക്കി. പരിശോധനയിൽ ഭൂരിഭാഗം വാഹനങ്ങളും അമിത ഭാരം കയറ്റിയ നിലയിലായിരുന്നു. ചിലതിന് പാസില്ലായിരുന്നു. വിജിലൻസ് പിടികൂടിയ വാഹനങ്ങൾ മോട്ടോർ വാഹന, മൈനിംഗ് ആൻഡ് ജിയോളജി, ജി.എസ്.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധിച്ചാണ് പിഴത്തുക നിശ്ചയിച്ചത്. ഓരോ ലോഡിനും ജി.എസ്.ടി ഇനത്തിലും റോയൽറ്റി ഇനത്തിലും ഖജനാവിന് വൻ തുകയായിരുന്നു നഷ്ടം.