uuu

കോട്ടയം : കുമരകത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിട്ടിയുടെ കോട്ടയത്ത കാര്യാലയത്തിൽ ഉപരോധ സമരം നടത്തി ബി ജെ പി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.എൻ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ബി.ജെ.പി കോട്ടയം ജില്ല ജനറൽ സെക്രട്ടറി പി.ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എൻ.കെ സനീഷ്, വൈസ് പ്രസിഡന്റ്‌ മുരളിദാസ്, മണ്ഡലം പ്രസിഡന്റ്‌ ആന്റണി ആന്റണി, സെക്രട്ടറി ബിന്ദു കിഷോർ, കുമരകം ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ വി.എൻ ജയകുമാർ, പി.കെ സേതു , ഷീമാ രാജേഷ് എന്നിവർ പ്രസംഗിച്ചു.