ചിങ്ങവനം: കരിമ്പിൽ ശ്രീമഹാദേവർ ക്ഷേത്രട്രസ്റ്റിന്റെ ശിവരാത്രി മഹോത്സവും പ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ 14 വരെ നടക്കും. രാവിലെ എട്ടിന് കൊടിയേറ്റ്. 10ന് ഇളനീർ തീർത്ഥാടനം പള്ളം എ ശാഖാ സെക്രട്ടറി പി.എം.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. 11.30ന് ഇളനീർ അഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് താലപ്പൊലി, 6.30ന് നൃത്തം, തിരുവാതിരകളി. 9ന് വൈകിട്ട് 6.30ന് താലപ്പൊലി, നാമജപലഹരി, 8.30ന് കരോക്കെ ഗാനമേള. 10ന് ഉച്ചയ്ക്ക് 12ന് ടോപ്പ് സിംഗർ ഗായിക നിവേദിതയ്ക്ക് ആദരവ്, വൈകിട്ട് 6.30ന് വൈകിട്ട് 6.30ന് , ഭക്തിഗാനമേള, 8ന് നാടകം. 11ന് രാത്രി ഏഴിന് ഭരതനാട്യം, 8ന് നൃത്തനാടകം. 12ന് രാത്രി 6.30ന് ഭക്തിഗാനമേള, 9ന് കോമഡിഷോ, 13ന് രാവിലെ 10ന് പള്ളിവേട്ട പുറപ്പാട്, വൈകിട്ട് 6.30ന് തിരുവാതിരകളി,സ 7ന് സംഗീതലയതരംഗം, 14ന് ആറാട്ട്, രാവിലെ 11.30ന് സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, രാത്രി ഏഴിന് ആറാട്ട് തുടർന്ന് മഹാകാണിക്ക കൊടിയിറക്ക്.