പാലാ: കടയം സൗത്ത് ഗവ. എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃദിനാഘോഷവും എൽ.എസ്.എസ് വിജയിയെ അനുമോദിക്കലും സംയുക്തമായി നടത്തി. പി.ടി.എ പ്രസിഡന്റ് ജി. രൺദീപ് മീനാഭവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തേൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ വിജയികളെ അനുമോദിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ലിസിക്കുട്ടി മാത്യു, വിനയകുമാർ മാനസ, കെ.ബി.ശ്രീകല, ജോളിമോൾ ഐസക്ക്, മിന്നു ചാൾസ്, ടാനിയ തോമസ്, ശ്രീനാ ബിനു തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ജി.ബിന്ദു സ്വാഗതം പറഞ്ഞു.