പാലാ: കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളിൽ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ.ജോസഫ് വടകര അദ്ധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തും. ജോസ് കെ.മാണി എം.പി മുഖ്യ പ്രഭാഷണം നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ പൂർവഅദ്ധ്യാപകരെ ആദരിക്കും. ശതാബ്ദി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനവും ഫിലാറ്റെലിക് ക്ലബിന്റെ ഉദ്ഘാടനവും മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിക്കും.
രാവിലെ 10 മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൂർവവിദ്യാർത്ഥിയായ ജസ്റ്റിൻ എഫ്രേം തയ്യാറാക്കിയ പെയിന്റിംഗ് ചിത്രങ്ങളുടെ എക്‌സിബിഷൻ നടക്കും. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്യും.