
വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ബ്രഹ്മകലശപൂജ ഭക്തിനിർഭരമായി. തുടർന്ന് മഹാപ്രസാദമൂട്ട് നടന്നു. ചടങ്ങുകൾക്ക് യൂത്ത് മൂവ്മെന്റ് യൂണിയൻ ജോ. സെക്രട്ടറി മോഹിത്, യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് ലിബിൻ, സെക്രട്ടറി രാഹുൽ, കമ്മറ്റിയംഗങ്ങളായ പ്രവീൺ, ബിനീഷ് എന്നിവർ നേതൃത്വം നൽകി. ധ്രുവപുരം മഹാദേവനെ സ്തുതിച്ചുകൊണ്ട് അജയകുമാർ രചിച്ച്, പള്ളിപ്പുറം ഷിബു ദിവാകർ ഈണം നൽകി, കലാഭവൻ അനീഷ് ആലപിച്ച മൃതസഞ്ജീവനി എന്ന സംഗീത ആൽബം ശാഖാ പ്രസിഡന്റ് കെ. ആനന്ദരാജൻ ക്ഷേത്രം മേൽശാന്തി സിബിന് കൊടുത്ത് പ്രകാശനം ചെയ്തു.