കുറിച്ചി: തരിശ് കിടന്ന ചാലച്ചിറ കരിക്കണ്ടം പാടശേഖരത്ത് കൊയ്ത്ത് ഉത്സവം ഇന്ന് നടക്കും. കുറിച്ചി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ അരുൺകുമാർ എന്ന യുവ കർഷകനാണ് 36 ഏക്കർ വരുന്ന പാടശേഖരത്ത് കൃഷിയിറക്കിയത്.
രാവിലെ 8.30ന് ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ.വി റസൽ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷയാകും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.