മാന്നാനം : എസ്.എൻ.ഡി.പി യോഗം മാന്നാനം ശാഖാ ഗുരുദേവ് മൈക്രോ യൂണിറ്റ് യോഗം നാളെ രാവിലെ 8.30 ന് അമലഗിരി ആദിത്യനിവാസിൽ പി.പി.സന്തോഷ് കുമാറിന്റെ വസതിയിൽ നടക്കും. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി സന്തോഷ് പൊൻമല ഉദ്ഘാടനം ചെയ്യും. ടി.കെ.സുഗതൻ അദ്ധ്യക്ഷത വഹിക്കും. പി.ജി.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ബ്രിജീഷ് നാരായണൻ ആമുഖ പ്രഭാഷണം നടത്തും. സൗജന്യ പച്ചക്കറി വിത്തുവിതരണവുമുണ്ട്.