ra

കോട്ടയം : കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി നെടുംകാവ് (റേഷൻ കട നമ്പർ: 1526152) , ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പള്ളി പഴയ ബ്ലോക്ക് ജങ്ഷൻ (റേഷൻ കട നമ്പർ: 1524109) എന്നിവിടങ്ങളിലെ റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നെടുംകാവിലെ റേഷൻകട എസ്.സി വിഭാഗത്തിനും പഴയ ബ്ലോക്ക് ജംഗ്ഷനിലെ റേഷൻകട എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. പട്ടികജാതി/വർഗ വിഭാഗത്തിൽനിന്നുള്ള വ്യക്തികൾ/സഹകരണസംഘങ്ങൾ/വനിത കൂട്ടായ്മകൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറം കളക്‌ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ ഏപ്രിൽ ആറിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമർപ്പിക്കാം.