
കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടിക്ക് അപേക്ഷിക്കാം. നിലവിൽ സംരംഭം തുടങ്ങി അഞ്ചു വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ജി.എസ്.ടി ആൻഡ് ടാക്‌സേഷൻ, ഓപ്പറേഷൻ എക്‌സലൻസ്, സെയിൽസ് പ്രോസസ്, ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. 12 മുതൽ 16 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി കാമ്പസിൽ നടക്കുന്ന പരിശീലനത്തിന് 3,540 രൂപയാണ് ഫീസ്. ഫോൺ: 0484 2532890/ 2550322, 9188922800.