
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ സിഡിറ്റ് സ്‌കൂൾ വിദ്യാർഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകും. അഞ്ചുമുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. പൈത്തൺ, ജാവാ, പ്രോഗ്രാമിംഗ് ഭാഷകൾ, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, ആനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൌണ്ടിംഗ്, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്, റോബോട്ടിക്‌സ് വീഡിയോ സർവൈലൻസ് തുടങ്ങി 20 കോഴ്‌സുകളിലും വൈബ്രന്റ് ഐ.ടിയിലും സിഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങളിലൂടെയാണ് പരിശീലനം. രണ്ടു മാസപരിശീലനം ഏപ്രിൽ ഒന്നിന് ആരംഭിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്‌കൂൾബാഗും സൗജന്യമായി നൽകും.