women

കോട്ടയം: സ്വയം തിരിച്ചറിവിനോടൊപ്പം അവകാശങ്ങളും കടമകളും മനസിലാക്കി മുന്നേറാനും സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വനിതകൾക്കായി സംഘടിപ്പിച്ച സ്‌കൂട്ടർ സ്ലോ റേസ്, മൺകുടം വെള്ളം ബാലൻസിംഗ് മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമായത്. സ്ത്രീ ശാക്തീകരണ സെമിനാറിന് ഫാമിലി കൗൺസിലർ ഡോ. ഗ്രേസ് ലാൽ നേതൃത്വം നൽകി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ നിന്നായുള്ള പ്രതിനിധികൾ പങ്കെടുത്തു.