
ആർപ്പൂക്കര : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ തുടണ്ടിയവർക്ക് സുരക്ഷിതമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് കടക്കുന്നതിനായുള്ള അടിപ്പാതയുടെയും ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള പ്രധാന പ്രവേശന കവാടത്തിന്റെയും നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. 5 മീറ്റർ വീതിയും 16 മീറ്റർ നീളവുമുള്ള അടിപ്പാതയ്ക്ക് 1.30 കോടി രൂപയാണ് നിർമ്മാണ ചെലവ്. 60 ശതമാനം തുക ഡി.സി.എച്ചും ബാക്കി എച്ച്.ഡി.സിയുമാണ് മുടക്കുന്നത്.