കൊഴുവനാൽ: ഗവ.എൽ.പി. സ്‌കൂളിൽ പഠനോത്സവം വർണ്ണാഭമായി.
പി.ടി.എ പ്രസിഡന്റ് ജോബി മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു പഠനോത്സവം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സ്മിത വിനോദ് ഒന്നാം ക്ലാസുകാരുടെ 'കൂട്ടെഴുത്ത്' സംയുക്ത ഡയറിയുടെ പ്രകാശനം നിർവഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല സെബാസ്റ്റ്യൻ രണ്ടാം ക്ലാസുകാരുടെ 'നിറമെഴുത്ത് ' സംയുക്ത ഡയറിയുടെ പ്രകാശനം നിർവഹിച്ചു. ബി.ആർ.സി പ്രതിനിധി ബിനു.ജി, സ്‌കൂൾ ലീഡർ റ്റെസ സോജൻ, ഹെഡ്മിസ്ട്രസ് യമുനാ ദേവി. ആർ എന്നിവർ സംസാരിച്ചു.