joji

പാലാ : ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസിനെ (45) പാലാ പൊലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മിൽ വീട്ടിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഒമാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.