car

മൂന്നാർ : മൂന്നാർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ നയമക്കാടിന് സമീപം വിനോദ സഞ്ചാരികളുടെ കാറിന് നേരെ പടയപ്പയുടെ ആക്രമണം. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ളവരായിരുന്നു കാറിൽ. ആന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കാർ ഭാഗികമായി തകർന്നു. മദപ്പാടിലുള്ള പടയപ്പ തുടർച്ചയായി വാഹനങ്ങൾ ആക്രമിക്കുന്നത് വനംവകുപ്പിന് തലവേദനയാകുകയാണ്. രണ്ടാഴ്ചയ്ക്കിടെ ബൈക്ക്, കാർ, ലോറി, ബസ്, ജീപ്പ് തുടങ്ങി പത്തോളം വാഹനങ്ങളാണ് തകർത്തത്. ഇത് ടൂറിസത്തെയും കാര്യമായി ബാധിക്കമെന്നാണ് ആശങ്ക. കഴിഞ്ഞയാഴ്ച രാജമലയിൽ തമിഴ്‌നാട് ബസ് തടഞ്ഞുനിറുത്തി ചില്ലുകൾ തകർത്തിരുന്നു. ആളുകൾ ബഹളമുണ്ടാക്കിയതോടെയാണ് തിരിച്ച് കാട്ടലേക്ക് കയറിയത്.