
വള്ളിച്ചിറ : നൂറാച്ചേരിൽ ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. ഇടനാട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ സ്റ്റാഫ് ആയിരുന്നു. വള്ളിച്ചിറ ഉദയ ലൈബ്രറിയുടെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമാണ് . വളരെക്കാലം വള്ളിച്ചിറ ബാലകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ സെക്രട്ടറിയുമായിരുന്നു.
ഭാര്യ : മൂവാറ്റുപുഴ മാരിയിൽ കുടുംബാംഗം സുകുമാരിയമ്മ. മക്കൾ : ചിത്ര, ചിപ്പി. മരുമക്കൾ : ബാലകൃഷ്ണൻ, ഹരീഷ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.