bdjs

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. മാവേലിക്കരയിൽ ബൈജു കലാശാലയും ചാലക്കുടിയിൽ റബ്ബർ ബോർഡ് വൈസ് ചെയർമാൻ കൂടിയായ കെ.എ.ഉണ്ണിക്കൃഷ്ണനും മത്സരിക്കും. കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തികം പ്രഖ്യാപിക്കുമെന്നും തുഷാർ അറിയിച്ചു.