tourism

കാണക്കാരി: ഒരു സ്വപ്നപദ്ധതിയുടെ യാഥാർത്ഥ്യത്തിലേക്കാണ് കാണക്കാരി പഞ്ചായത്ത്. പഞ്ചായത്തിന്റെ പ്രധാന പദ്ധതികളിലൊന്നായ കാണക്കാരി ചിറക്കുളം മധുരപൂങ്കാവനം ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ടൂറിസവുമായി ബന്ധപ്പെട്ട് ചിറക്കുളത്തിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്ന് വെള്ളക്കെട്ട്, ഒഴിവാക്കാൻ കലുങ്കുകൾ നിർമ്മിച്ച് തോട് ആഴംകൂട്ടുന്ന പണികളാണ് പുരോഗമിക്കുന്നത്. പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ നിർവഹിച്ചു. ടൂറിസം പദ്ധതി കമ്മിറ്റി ചെയർമാനും പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനുമായ കാണക്കാരി അരവിന്ദാക്ഷൻ ആമുഖപ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, വാർഡ് മെമ്പർ ലൗലിമോൾ വർഗീസ്, വിനീത രാജേഷ്, ജോർജ് ഗർവാസിസ്, ബെറ്റ്‌സിമോൾ ജോഷി, വി.ജി അനിൽകുമാർ, ബിൻസി സിറിയക്, തമ്പി ജോസഫ് ,ത്രേസ്യാമ്മ സെബാസ്റ്റ്യൻ, മേരി തുമ്പക്കര, അനിത ജയമോഹൻ, ഷീജ ഷിബു, സാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു കോടിയുടെ പദ്ധതി

ടൂറിസം വികസനം ലക്ഷ്യംവച്ചുള്ള പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡ് ടൈസ് പാകലും ചുറ്റുമതിൽ നിർമ്മാണം ഉൾപ്പെടെയുള്ള ജോലികളും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുട്ടികളുടെ പാർക്ക് വനിതാ ജിംഗ്‌നേഷ്യം തുടങ്ങിയ പണികൾ പൂർത്തീകരിച്ചു.

ഉടൻ ആരംഭിക്കും

കുടുംബശ്രീ ഹോട്ടൽ ടുറിസത്തിനാവശ്യമായ മുറികളുടെ നിർമ്മാണം ഉടൻ ആരംഭിക്കും