മുണ്ടക്കയം: കൂട്ടിക്കൽ ഗവ. ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ ആശുപത്രി ഏന്തയാർ തേൻപുഴ ഈസ്റ്റിലുള്ള സ്‌കൈ വ്യൂ കെട്ടിടത്തിലേക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അറിയിച്ചു. രാവിലെ പത്തിന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെ അദ്ധ്യക്ഷതയിൽ മാറ്റി പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിക്കും.