pushparchana

വൈക്കം: മഹാത്മാഗാന്ധിയുടെ വൈക്കം സന്ദർശനത്തിന്റെ നൂറാം വർഷം വൈക്കം ഗാന്ധി സ്മൃതി ഭവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അയ്യർകുളങ്ങരയിലെ ഗാന്ധി സ്മൃതി ഭവൻ ട്രസ്റ്റിന്റെ ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയിൽ ഗാന്ധി സ്മൃതി ഭവൻ ട്രസ്റ്റി കലാദർപ്പണം രവീന്ദ്രനാഥ് ഹാരമണിയിച്ച് പുഷ്പാർച്ചന നടത്തി. എഴുത്തുകാരൻ പ്രണവം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.ശ്രീകല മുഖ്യപ്രഭാഷണം നടത്തി. അഡ്വ.അജിത്ത് ബാബു, കെ.കെ രാധാകൃഷ്ണൻ, ബി.വിവേക്, വിജയൻ നായർ, ഇന്ദിരാമ്മ.കെ, കലാനിലയം, ഗോവിന്ദൻകുട്ടി, കെ.കെ ലയ, കെ.എൻ പ്രവീൺ എന്നിവർ പ്രസംഗിച്ചു.