
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി പട്ടാര്യ സമാജം വൈക്കം ശാഖ വനിതകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. കിഴക്കേനട പടിക്കപറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ പൂജകൾ നടത്തി താലങ്ങൾ നിറച്ചാണ് വൈക്കം ക്ഷേത്രത്തിലേക്ക് താലപ്പൊലി പുറപ്പെട്ടത്. വനിതാസമാജം പ്രസിഡന്റ് സീമാ സന്തോഷ്, സെക്രട്ടറി വിജി ചന്ദ്രശേഖരൻ, ജയശ്രീ തൈപറമ്പിൽ, സുധ ശിവകുമാർ, ശാഖാ പ്രസിഡന്റ് ജയനാരായണൻ, സെക്രട്ടറി മോഹൻ പുതശ്ശേരി, വൈസ് പ്രസിഡന്റ് ആർ.വി കൃഷ്ണകുമാർ, പ്രകാശൻപിള്ള, വി.ശിവകുമാർ, ചന്ദ്രശേഖരൻ പിള്ള എന്നിവർ നേതൃത്വം നൽകി.