ച​ങ്ങ​നാശേരി: വീടുകൾ കുത്തി തുറന്ന് മോഷണം. പണം അപഹരിക്കുകയും വാതിലുകൾ നശിപ്പിക്കുകയും ചെയ്തു. തു​രു​ത്തി പു​ന്ന​മൂ​ട് ജം​ഗ്ഷ​നു സ​മീ​പമാണ് വീ​ടി​ന്റെ വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്നു ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം നടത്തിയത്. ശനിയാഴ്ച പു​ല​ർ​ച്ചേ 2.45 നാ​ണ് സം​ഭ​വം. ര​ണ്ടു വീ​ടു​ക​ളി​ലെ​യും അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3000 രൂ​പ​യോ​ളം മോ​ഷ​ണം പോ​യി. പു​ന്ന​മൂ​ട് അ​റ​ക്ക​ൽ മോ​നി​ച്ച​ൻ, ഈ​ശാ​ന​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ സ​ന്ദീ​പ് വേ​ണുകു​ട്ട​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം നടന്നത്. മോ​നി​ച്ചന്റെ വീ​ടി​ന്റെ മൂ​ന്നു വാ​തി​ലു​ക​ളു​ടെ പൂ​ട്ടു​ക​ൾ കു​ത്തി​പൊ​ളി​ച്ച് നാ​ലാ​മ​ത്തെ വാ​തി​ൽ പൊ​ളി​ക്കു​ന്ന​തി​ന്റെ ശ​ബ്ദം കേ​ട്ട് വീ​ട്ടുകാർ ഉ​ണ​ർ​ന്ന​പ്പോ​ഴെ​ക്കും മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വ് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യും മോ​ഷ​ണ​ത്തി​ൽ ഒ​ന്നി​ലേ​റെ ആളുകൾ ഉണ്ടായിരുന്നതായും മോ​നി​ച്ച​ൻ പ​റ​ഞ്ഞു. സ​ന്ദീ​പിന്റെ വീ​ട്ടി​ലും വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ല​മാ​ര​യിൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ്സി​ൽ നി​ന്നും പ​ണം അ​പ​ഹ​രി​ച്ച​ത്. മോ​ഷ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ത്രി​കാ​ല പെട്രോളിംഗ് ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും തു​രു​ത്തി സ​ഹൃ​ദ​യ, പു​ന്ന​മൂ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി​ക്ക് ന​ല്കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ സ​മ​യ​ങ്ങ​ളി​ൽ തു​രു​ത്തി​യി​ലെ വീ​ടു​ക​ളി​ൽ മോ​ഷണം ന​ട​ന്നി​രു​ന്നു.