ss

കോട്ടയം: ചാന്നാനിക്കാട് ചർച്ച്- മുട്ടത്തിപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖിന്റെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ് ബ്ലോക്ക്, പഞ്ചായത്തംഗം സിബി ജോൺ, വാർഡ് മെമ്പർ പ്രിയ മധുസൂദനൻ, ജില്ലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജീനിയർ സിബി എ.പി, കോളേജ് പ്രിൻസിപ്പൽ രാജിമോൾ ടി.പി, സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് ശുഭ പി.എം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്‌സ് തുടങ്ങിയവർ സംസാരിച്ചു.