
കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ വനിതാ ദിനാഘോഷം ജില്ലാ ജഡ്ജി മിനി എസ്. ദാസ് ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം അഡ്വ. കെ. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഡോ.നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് കിരൺ വനിതാ ദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഡ്വ. ഷീബാ തരകൻ, അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ, അഡ്വ. മെറിൻ സാറ ജോസ്, അഡ്വ. ഗ്രീഷ്മ വിജി അഡ്വ. നിഖിൽ ദേവ്, അഡ്വ.സൈറ പുതിയ പറമ്പത്ത്, അഡ്വ.കൃഷ്ണനുണ്ണി, അഡ്വ. ദിവ്യ നടേശൻ, അഡ്വ. അൽഫോൻസാ നീതു അലക്‌സ്, അഡ്വ. ആൽബിൻ ജെ തോമസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.