
കോട്ടയം: എസ്.എഫ്.ഐ നാമധാരികളായവർക്ക് ആ സംഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്.എഫ്.ഐ നാമധാരികൾ നടത്തുന്നത് സംഘടനയുടെ മഹത്തായ പാരമ്പര്യത്തിന് യോജിക്കാത്ത കാര്യങ്ങളാണ്. രാവിലെ കോൺഗ്രസ്, ഉച്ചയോടെ ബി.ജെ.പി എന്നതാണ് ഇപ്പോൾ രാഷ്ട്രീയത്തിലെ സ്ഥിതി. ഗാന്ധിയൻ മൂല്യങ്ങൾ ബലികഴിച്ച് കോൺഗ്രസ് ബി.ജെ.പി ആശയങ്ങളിലേയ്ക്ക് ചുവടുമാറുകയാണ്. എൽ.ഡി.എഫിന്റെ ഒറ്റ എം.പിപോലും ബി.ജെ.പിയിലേയ്ക്ക് പോകില്ല.