തോടിന്റെ വീതികുറഞ്ഞു, കലുങ്ക് നിർമ്മാണം നിത്തിവെപ്പിച്ചു

ചങ്ങനാശേരി : വന്നുവന്ന് കുപ്പിക്കഴുത്ത് പോലെയായി ഉമ്പിഴിച്ചിറ തോട്. ഒഴുക്കോ നിലച്ചു. കൈയേറ്രം മറ്റൊരു വില്ലനായി.

ഉമ്പിഴിച്ചിറ തോടിന്റെ കാര്യത്തിൽ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം തന്നെ കൈയേറ്റത്തിന് ചുക്കാൻപിടിക്കുന്നു എന്നുപറയുന്നതാവും യാഥാർത്ഥ്യം. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാന്റിനു സമീപത്തു തോട് കടന്നുപോകുന്ന ഭാഗത്തെ കലുങ്ക് വീതികൂട്ടി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും കൈയേറ്റമെന്ന ആരോപണം ഉയർന്നിരിക്കുന്നത്. ഓടയുടെ മാത്രം വീതിയിലാണ് ഇവിടെ കലുങ്ക് നിർമ്മാണം. തോടിന്റെ അടിത്തട്ടിൽ നിന്ന് നിന്ന് കമ്പി പാകി കോൺക്രീറ്റിങ്ങിന് തയാറാവുന്നതിനിടെ വ്യാപക പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം നിർത്തിവെച്ചു.

മഴയിൽ വീടുകളിൽ വെള്ലംകയറും

തോട് കടന്നുപോകുന്ന പല ഭാഗങ്ങളിലും കൈയേറ്രം വ്യക്തമാണ്. തോടിന്റെ ഒഴുക്ക് നിലച്ചതോടെ മഴക്കാലത്ത് ഹൗസിംഗ് ബോർഡ് കോളനിയിൽ ഉൾപ്പടെ വെള്ളം കയറുന്ന സാഹചര്യമുണ്ട്.

തോടിന്റെ വീതി കുറച്ചുള്ള നിർമ്മാണം അനുവദിക്കില്ല. നഗരസഭ തന്നെ മുൻപ് നടത്തിയ നിർമ്മാണത്തെ തുടർന്ന് ചെറിയ മഴപെയ്താൽ പോലും സമീപത്തെ കോളനികളിൽ വെള്ളം കയറുന്ന സാഹചര്യമുണ്ട്.

റിഷാദ് അബ്ദുൾ സലാം
(എസ്ഡിപിഐ ഭാരവാഹി)