rottary-club

ചങ്ങനാശേരി എസ്.ബി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റും,റോട്ടറി ക്ലബ് ഓഫ് ചങ്ങനാശേരിയും സംയുക്തമായി വേള്‍ഡ് നോണ്‍ ഗവൺമെന്റ് ഓര്‍ഗനൈസേഷന്‍(എന്‍.ജി.ഒ) ദിനമാചരിച്ചു. പ്രിന്‍സിപ്പാള്‍ ഫാ.റെജി.പി.കുര്യന്‍ അദ്ധ്യക്ഷനായി. റോട്ടറി മുന്‍ ഗവര്‍ണര്‍ സ്‌കറിയ ജോസ് കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഇന്റര്‍ നാഷണ്‍ലിന്‍െ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രസിഡന്റ് ലൂയീസ് കുരിശിങ്കല്‍ പറമ്പില്‍ വിശദീകരിച്ചു. അസി.ഗവര്‍ണര്‍ ജോസഫ് അന്റണി, സെക്രട്ടറി ബെന്നി വട്ടക്കാടന്‍, പി.ആര്‍,ഒ സാബു.കെ ജോണ്‍, ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ.ദീപക് ജോസഫ്, ഡോ.ജോളി.കെ.ജയിംസ് എന്നിവര്‍ സംസാരിച്ചു. അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു.