class

പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിംഗ് വിദ്യാർ ത്ഥികൾക്കായി സെമിനാർ നടന്നു. മലങ്കര ഓർത്തോഡോസ് സുറിയാനി സഭ വൈദിക സംഗം സെക്രട്ടറി ഫാ.ഡോ. നൈനാൻവി ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകാൻ താല്പര്യമുള്ള വിദ്യാർത്ഥികവക്ക് താല്പര്യമുള്ള കോഴ്‌സിനെ പറ്റിയും യൂണിവേഴ്‌സിറ്റികളെ പറ്റിയും വിശദമായി ഗവേഷണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കോളേജ് പ്ലെയിസ്‌മെന്റ് ഓഫീസർ നികിത് കെ സക്കറിയ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡീക്കൻ റോബിൻ കെ മാത്യു, വിദ്യാർത്ഥി പ്രതിനിധിയായ കേസിയ മറിയം ജോൺ എന്നിവർ പ്രസംഗിച്ചു.