puraskaram

കാഞ്ഞിരമറ്റം: ശ്രീമഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് സാംസ്‌കാരികസദസ്സും അഞ്ചാമത് ശിവകീർത്തി പുരസ്‌കാരസമർപ്പണച്ചടങ്ങും നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയ്ക്കാണ് ശിവകീർത്തി പുരസ്‌കാരം സമ്മാനിച്ചത്. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ടി എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.പൊലീസ് സൂപ്രണ്ട് പി കെ മധു പുരസ്‌കാരം കൈമാറി. ഹൈന്ദവ നവോത്ഥാനത്തിനും സനാതനധർമ്മസംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് ശിവകീർത്തി പുരസ്‌കാരം നൽകുന്നത്. കുമ്മനം രാജശേഖരൻ , പി.പരമേശ്വരൻ , എം എ കൃഷ്ണൻ , കെ സുരേന്ദ്രൻ എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്‌കാരം സമ്മാനിച്ചത്. ക്ഷേത്രഭരണ സമിതി സെക്രട്ടറി പി .ജി രാജശേഖരൻ, വൈസ് പ്രസിഡന്റ് സുദീപ് എം. നായർ , ട്രഷറർ കെ .എസ് വിജയൻ , ജോയിന്റ് സെക്രട്ടറി എസ് ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.