mg

കോട്ടയം: വൈസ് ചാൻസിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മറ്റിയിലേക്ക് എം.ജി സർവകലാശാല സെനറ്റ് പ്രതിനിധിയെ അയക്കേണ്ടെന്ന് എംജി സർവകലാശാല സ്പെഷൽ സെനറ്റ് യോഗത്തിൽ തീരുമാനം. യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ കൊടുക്കാതിരിക്കുന്നത്. സെനറ്റ് തീരുമാനം ഏകകണ്ഠമെന്ന് ഇടത് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കിയപ്പോൾ ഗവർണറുടെ അജണ്ടയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കുട പിടിക്കുന്ന തീരുമാനമെന്നും സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം തീരുമാനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കാനാകുമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.