harikumar

വൈക്കം : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നടത്തുന്ന വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ സ്ഥാപിച്ച വൈക്കം സത്യഗ്രഹ മ്യൂസിയം എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, മെമ്പർമാരായ എം.കെ റാണിമോൾ, എം.കെ ശീമോൻ, വീണ, പി.ആർ സലീല, ഒ.എം ഉദയപ്പൻ, എസ്.ബിജു, രേഷ്മാ പ്രവീൺ, പഞ്ചായത്ത് സെക്രട്ടറി കെ.ശ്രീകല, ഡിസൈൻ മനോജ്, പ്ലാനിംഗ് അസി കോ-ഓർഡിനേറ്റർ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.