വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 14ന് കൊടിയേറും. തന്ത്രി മോനാട്ട്മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വൈകിട്ട് 7നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. 23നാണ് ആറാട്ട്. കൊടിക്കയർ സമർപ്പണം ഇന്ന് വൈകിട്ട് 5ന് നടക്കും.
14ന് വൈകിട്ട് 5.30ന് ഭജനാമൃതം, 7ന് കൊടിയേറ്റ്, 9ന് വലിയ തീയാട്ട്. 15ന് വൈകിട്ട് 6ന് ഭജൻസ്, 7ന് തിരുവാതിര, 7.30ന് കൈകൊട്ടികളി, 8ന് സംഗീതസദസ്, 9ന് തീയാട്ട്. 16ന് വൈകിട്ട് 6.30ന് വയലിൻ കച്ചേരി, 7.30ന് തിരുവാതിര, 8ന് നൃത്താർച്ചന, തീയാട്ട്. 17ന് വൈകിട്ട് 6.30ന് തിരുവാതിര, 7ന് നൃത്തസന്ധ്യ, 8.30ന് തിരുവാതിര, തീയാട്ട്. 18ന് വൈകിട്ട് 7.30ന് സംഗീതാർച്ചന, തിയാട്ട്. 19ന് വൈകിട്ട് 6.30ന് തിരുവാതിര, 7ന് തിരുവാതിര, 7.30ന് സംഗീതാർച്ചന, തീയാട്ട്.
20ന് വൈകിട്ട് 6.30ന് നാടൻതിരുവാതിര, 7.30ന് തിരുവാതിര, 8ന് കോൽത്തിരുവാതിര, തീയാട്ട്.
21ന് രാവിലെ 5.30ന് കൂടിപൂജ എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് തിരുവാതിര, 7ന് ഭക്തിഗാനസുധ, 8.30ന് ഭരതനാട്യം, തീയാട്ട്.
22ന് രാവിലെ 10ന് ഉത്സവബലി ദർശനം, പ്രസാദ ഊട്ട് , വൈകിട്ട് 7ന് തൈക്കാട്ട്‌ശ്ശേരി വിനായക ഭജൻസിന്റെ ഭജനാമൃതലഹരി, 9.45 ന് വലിയ വിളക്ക്, വൈക്കം ഷാജിയുടെ നാദസ്വരം, 11ന് വെള്ളിക്കുടത്തിൽ വലിയകാണിക്ക, തീയാട്ട്. 23ന് രാവിലെ 7ന് പഞ്ചരത്‌ന കീർത്തനാലാപനം, 12ന് ആറാട്ട് സദ്യ, വൈകിട്ട് 5ന് ഭജൻസ്, 7ന് ആറാട്ട് ബലി, കൊടിയിറക്ക് ആറാട്ട്, എഴുന്നള്ളിപ്പ്, 8.30ന് ആറാട്ട് വരവ്,11ന് വലിയകാണിക്ക, വെടിക്കെട്ട്, 25 കലശം, വലിയ തീയാട്ട്.

വിഷു ഉത്സവവും അരിയേറും


വിഷു ഉത്സവവും അരിയേറും ഏപ്രിൽ 14ന് നടക്കും. വെളുപ്പിന് 4ന് വിഷുക്കണി ദർശനം കളമെഴുത്ത് വിൽപ്പാട്ട്, എന്നിവക്ക് ശേഷം വൈകിട്ട് 7.30 ന് എരി തേങ്ങയിൽ അഗ്‌നി പകരും.രാത്രി 9.30ന് നടക്കുന്ന തെക്ക് പുറത്ത് വലിയ ഗുരുതി, വലിയ തീയാട്ട്, അരിയേറ് എന്നിവക്ക് ശേഷം ക്ഷേത്ര നടയടക്കും. കണ്ണകി ദേവിയായ കാവിലമ്മ മധുരപുരിയിലേക്ക് പോകുന്നതായാണ് വിശ്വാസം.
മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം 1ന് ദേവി തിരിച്ചെഴുന്നള്ളുന്നതോടെ പതിവുപുജകൾ ആരംഭിക്കും.