
വൈക്കം: കോട്ടയം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി തിങ്കളാഴ്ച രാവിലെ വൈക്കത്ത് നിന്നും തുടങ്ങി. സർക്കാർ സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ, കച്ചവട സ്ഥാപനങ്ങൾ, കോടതികൾ എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. യു.ഡി.എഫിന്റെ വിവിധ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിലാണ് പര്യടനം നടത്തിയത്. രാവിലെ വൈക്കം കോടതി വളപ്പിലെത്തിയ സ്ഥാനാർത്ഥിയെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ലോയേഴ്‌സ് കോൺഗ്രസ് നേതാക്കളായ സാജു വാതപ്പള്ളി, ജോജി അലക്‌സ്, കെ.പി ശിവജി, വി.സമ്പത്ത്കുമാർ, ആദർശ് രഞ്ജൻ, ജയിംസ് കടവൻ, എ.സനീഷ്‌കുമാർ, റീനു സോണി, യു.ഡി.എഫ് നേതാക്കളായ പോൾസൺ ജോസഫ്, മോഹൻ.ഡി.ബാബു, ബി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.