
ചങ്ങനാശ്ശേരി : എ.സി റോഡിൽ മനക്കച്ചിറ ഐസ് പ്ലാന്റിന് സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ സുകന്യ (29) , സൂര്യ (24), വിഷ്ണു (29), ജസ്റ്റിൻ (24) ബിബിൻ ( 23 ), ജസ്ലിൻ (10), കേശു ( 3 ), കാശി ( 2 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ എരുമേലി ഈട്ടിക്കൽ സ്വദേശികളാണ്. എരുമേലിയിൽ നിന്നും ആലപ്പുഴ കൃപാസനം പള്ളിയിൽ പോയി മടങ്ങുകയായിരുന്നു കാറിലുള്ളവർ. ഇന്നലെ വൈകുന്നേരം 3. 30 ഓടെയാണ് സംഭവം. ആലപ്പുഴ ഭാഗത്ത് നിന്നും ചങ്ങനാശേരിയിലേക്ക് അമിത വേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.