ചങ്ങനാശ്ശേരി : 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കുറിച്ചി ചിറവംമുട്ടം ശ്രീമഹാദേവർ ക്ഷേത്രക്കുളത്തിന്റെ സമർപ്പണം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷയായി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബിജു എസ് മേനോൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഹരി കെ നായർ, സെക്രട്ടറി സുനിൽകുമാർ ടി എസ്, ഉപദേശക സമിതി അംഗങ്ങളായ രാജേഷ് കെ ആർ, സുനിൽകുമാർ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.