ഐങ്കൊമ്പ്: പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഏപ്രിൽ 5 മുതൽ 10 വരെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് ഡോ.എൻ.കെ.മഹാദേവൻ അറിയിച്ചു. തന്ത്രി കുരുപ്പക്കാട്ടില്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി വേണു നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 5ന് രാവിലെ 10ന് കലശാഭിഷേകം, വൈകിട്ട് 5ന് കൊടിക്കയർ സമർപ്പണം, കൊടിക്കൂറ സമർപ്പണം തുടർന്ന് കൊടിയേറ്റ്. രാത്രി 7ന് നടക്കുന്ന ഹിന്ദു ധർമ്മപരിഷത് ഡോ.സരിത എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. ഡോ.ശിവകരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.എൻ.കെ.മഹാദേവൻ അദ്ധ്യക്ഷത വഹിക്കും. കെ.എസ്. ഗോപാലകൃഷ്ണൻ, റ്റി.ആർ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
6ന് രാവിലെ 5ന് ഗണപതിഹോമം, 6.30ന് എതിർത്തപൂജ, ശീവേലി, 8ന് കലശാഭിഷേകം, വൈകിട്ട് 6ന് ചുറ്റുവിളക്ക്, 7ന് തിരുവാതിര കളി, 9ന് കൊടിക്കീഴിൽ വിളക്ക്, 9.30ന് കളമെഴുത്ത് പാട്ട്, 7ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 9ന് വിളക്കിനെഴുന്നള്ളത്ത്, 9.30ന് കളംപാട്ട്.
8ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, വൈകിട്ട് 7ന് ജിൻസ് ഗോപിനാഥിന്റെ സംഗീതസദസ്, 9ന് വിളക്കിനെഴുന്നള്ളത്ത്, 9.30ന് കളംപാട്ട്.
9ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 4.30ന് കൊല്ലപ്പള്ളി എസ്.എൻ.ഡി.പി. ശാഖാ ഗുരുമന്ദിരത്തിൽ സ്വീകരണവും സമൂഹപ്പറയും, വൈകിട്ട് 6ന് മണക്കാട്ടില്ലത്ത് ഇറക്കിപൂജ, 7ന് ദേശതാലപ്പൊലി, കാഴ്ചശ്രീബലി, 8ന് ദീപാരാധന, ചുറ്റുവിളക്ക്, 9ന് ഭരതനാട്യച്ചേരി, 11ന് പള്ളിവേട്ട എഴുന്നള്ളത്ത്, വലിയകാണിക്ക.
10ന് രാവിലെ 7.30ന് മീനഭരണി പൊങ്കാല, സോപാനസംഗീതം, 9ന് പൊങ്കാല നിവേദ്യ സമർപ്പണം, 9.30ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് പഞ്ചാരിമേളം, 12ന് ഓട്ടൻതുള്ളൽ, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് ആറാട്ടുഘോഷയാത്ര. കടവിൽ പന്തീരടി പൂജ, തിരുവാറാട്ട്, 7.30ന് ആറാട്ടിന് സ്വീകരണം, 8.30ന് ആറാട്ടുകഞ്ഞി, പ്രസാദവിതരണം, 10ന് കൊടിയിറക്ക്, ചുറ്റുവിളക്ക്, 10.30ന് തെയ്യം, തുടർന്ന് ഗരുഢൻപറവ.