വയലാ: എസ്.എൻ.ഡി.പി യോഗം 1131ാം നമ്പർ വയലാ ശാഖാ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും.
ഇന്ന് രാവിലെ 10.45 നും 11.15 നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രികളുടെയും മേൽശാന്തി കളത്തൂർ ബാബു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് തിരുവുത്സവ സംഗമം മീനച്ചൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനിൽകുമാർ പി.റ്റി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ്, ശാഖ സെക്രട്ടറി എ.ഡി സജീവ്, പി.കെ അനീഷ്, സി.റ്റി രാജൻ,സാബു കെ.ജി, സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, എം.കെ സോമൻ, മിനർവ മോഹൻ, സംഗീത അരുൺ, അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, ബ്രിഡ്‌സൺ മല്ലികശേരി, എ.പി സതീശൻ, പി.ജി ഷാജി, അനില സജീവ്, വല്ലി ശശി, ദിനീഷ്, അനീഷ് കെ.രാജൻ, ടി.കെ സജി എന്നിവർ പ്രസംഗിക്കും.
1ന് മഹാപ്രസാദവൂട്ട്, വൈകിട്ട് 6ന് ഡോ. പൽപ്പു സ്മാരക കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ അച്ചുകുന്ന് ജംഗ്ഷനിൽ നിന്നും ഘോഷയാത്ര. തുടർന്ന് കലാവേദിയിൽ തിരുവരങ്ങ്, തിരുവാതിര, കൈകൊട്ടിക്കളി. 13ന് വൈകിട്ട് 7.30ന് കീർത്തനം, 7.45ന് കൈകൊട്ടികളി.
14ന് രാവിലെ 8.30ന് നവകം പഞ്ചാഭിഷേകം ശ്രീഭൂതബലി. വൈകിട്ട് സി കേശവൻ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നാരകത്തുംപടി ഭാഗത്ത് നിന്നും താലപ്പൊലി ഘോഷയാത്ര, 7.30ന് ഭക്തിഗാനമേള.
15ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് ഏഴിന് കരിങ്കാളി ഫോക്ക് മെഗാഷോ. 17നാണ് ആറാട്ട് ഉത്സവം.